ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി പുതിയ എഡിഷന്‍ പ്രകാശനം ചെയ്തു

ദോഹ- മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി പതിനഞ്ചാമത് എഡിഷന്‍ പ്രകാശനം ചെയ്തു. വി വണ്‍ ലോജിസ്റ്റിക്‌സ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ ഗഫൂറിന് ആദ്യ പ്രതി നല്‍കി ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷണല്‍ കൗണ്‍സില്‍ പ്രസിഡണ്ട് ജഅ്ഫര്‍ സാദിഖ് ആണ് പ്രകാശനം നിര്‍വഹിച്ചത്.

ബിസിനസ് രംഗത്ത് നെറ്റ് വര്‍കിംഗ് വളരെ പ്രധാനമാണെന്നും ആവശ്യമുള്ള സമയത്ത് ആവശ്യമുള്ളവരുമായി ബന്ധപ്പെടുവാന്‍ സഹായകമാകുന്ന ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി എല്ലാതരം ബിസിനസുകള്‍ക്കും ഏറെ പ്രയോജനകരമാണെന്നും ജഅ്ഫര്‍ സാദിഖ്  പറഞ്ഞു.

ഖത്തറിലെ ബിസിനസ് സമൂഹത്തിനുള്ള മീഡിയ പ്‌ളസിന്റെ സമ്മാനമാണ് ബിസിനസ് കാര്‍ഡ് ഡയറക്ടറിയെന്നും 2007 മുതല്‍ മുടക്കമില്ലാതെ എല്ലാ വര്‍ഷവും പ്രസിദ്ധീകരിക്കുന്ന ഡയറക്ടറി ഇന്തോ ഗള്‍ഫ്, ഇന്‍ട്രാ ഗള്‍ഫ് വ്യാപാരം പ്രോല്‍സാഹിപ്പിക്കുന്നതിന് സഹായകമാകുന്നുവെന്നതില്‍ അഭിമാനമുണ്ടെന്നും ഡയറക്ടറി ചീഫ് എഡിറ്ററും മീഡിയ പ്‌ളസ് സി.ഇ.ഒയുമായ ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു.

ലോകാടിസ്ഥാനത്തില്‍ തന്നെ ഇതുപോലൊരു ഡയറക്ടറി വേറെയില്ലെന്നാണ് മനസിലാക്കുന്നത്. പുതുമയും ആകര്‍ഷവുമായ ഈ കാഴ്ചപ്പാട് ലോകം അംഗീകരിച്ചുവെന്നാണ് ഡയറക്ടറിക്ക് ലഭിച്ച അംഗീകാരകങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. പ്രിന്റ് എഡിഷന് പുറമെ ഓണ്‍ ലൈനിലും മൊബൈല്‍ ആപ്‌ളിക്കേഷനിലും ലഭ്യമാകുന്ന ഡയറക്ടറി ത്രീ ഇന്‍ വണ്‍ ഫോര്‍മുലയിലൂടൈ എല്ലാത്തരം ഉപഭോക്താക്കളേയും തൃപ്തിപ്പെടുത്തുവാന്‍ പോന്നതാണ്.

https://www.malayalamnewsdaily.com/sites/default/files/2021/10/27/qbcd2021released2.jpeg

കേരള ബിസിനസ് ഫോറം പ്രസിഡണ്ട് സി.എ ഷാനവാസ് ബാവ, ഡ്രീം പ്രോപ്പര്‍ട്ടി ഫൗണ്ടറും ചെയര്‍മാനും സി.ഇ.ഒ.യുമായ മുഹമ്മദ് ഷഫീഖ്, ശ്രീലങ്കന്‍ എയര്‍ലൈന്‍സ് ഖത്തര്‍ ജനറല്‍ മാനേജര്‍ തുശിത വിക്രമ സിംഗെ, ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പ് എന്നിവര്‍  സംബന്ധിച്ചു.
അക്കോണ്‍ ഹോള്‍ഡിംഗ് ചെയര്‍മാന്‍ ഡോ. ശുക്കൂര്‍ കിനാലൂര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
ഷറഫുദ്ധീന്‍ തങ്കയത്തില്‍, ഫൗസിയ അക്ബര്‍, മുഹമ്മദ് റഫീഖ്, അഫ്‌സല്‍ കിളയില്‍, സിയാഉറഹ്മാന്‍, ജോജിന്‍ മാത്യൂ, കാജ ഹുസൈന്‍ എന്നിവര്‍  നേതൃത്വം നല്‍കി.

 

Latest News