അബുദാബി- യു.എ.ഇയില്‍ കോവിഡ് 19 ബാധിതരായ മൂന്നു പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 2,134 ആയി. 90 പേര്‍ രോഗ ബാധിതരായതായും 125 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇനി ചികിത്സയിലുള്ളവര്‍ 3,833 ആണ്.
3,52,721 പേര്‍ക്ക് കൂടി പി.സി.ആര്‍ പരിശോധന നടത്തിയതോടെ ആകെ പരിശോധന 91.9 ദശലക്ഷമായി.






