ഷാര്‍ജ ബുക്ക് ഫെയറില്‍ ദുബായ് കെ.എം.സി.സി സ്റ്റാളും

ദുബായ്- ഷാര്‍ജയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറില്‍ ദുബായ് കെ.എം.സി.സിയുടെ സ്റ്റാളും ഒരുങ്ങുന്നു. ഹാള്‍  നമ്പര്‍ ഏഴില്‍ ZC 12.
അവലോകന യോഗത്തില്‍ റഈസ് തലശ്ശേരി അധ്യക്ഷത വഹിച്ചു. ദുബായ് കെ.എം.സി.സി ആക്ടിംഗ് പ്രസിഡന്റ് ഹുസൈനാര്‍ ഹാജി എടച്ചാകൈ ഉദ്ഘാടനം നിര്‍വഹിച്ചു. ആക്ടിംഗ് സെക്രട്ടറി ഇസ്മായില്‍ അരൂക്കുറ്റി, ഓര്‍ഗനൈസിംഗ് സെക്രെട്ടറി ഹംസ തൊട്ടിയില്‍ ഭാരവാഹികളായ ഒ.കെ ഇബ്രാഹിം, മുഹമ്മദ് പട്ടാമ്പി, ഹനീഫ ചെര്‍ക്കള, മജീദ് മടക്കിമല, കെ.പി.എ സലാം,  എന്‍.എ.എം ജാഫര്‍ (മിഡില്‍ ഈസ്റ്റ് ചന്ദ്രിക) ഹിദായത്തുള്ള (ഗ്രേസ് ബുക്ക്‌സ്) വിവിധ ജില്ലാ ഭാരവാഹികള്‍ സര്‍ഗധാര ഭാരവാഹികള്‍ തുടങ്ങിയവര്‍  ചര്‍ച്ചയില്‍ പങ്കെടുത്തു. അഷ്റഫ് കൊടുങ്ങല്ലൂര്‍ സ്വാഗതവും മൊയ്തു ചപ്പാരപ്പടവ് നന്ദിയും പറഞ്ഞു.

 

Latest News