മലപ്പുറം- കൊണ്ടോട്ടി കോട്ടുക്കരയില്‍ പെണ്‍കുട്ടിയെ പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ പതിനഞ്ചുകാരന് പോലീസ് കസ്റ്റഡിയില്‍.
യുവതിയുടെ നാട്ടുകാരനാണ് പിടിയിലായതെന്നും പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് വെളിപ്പെടുത്തി. പെണ്‍കുട്ടി നല്കിയ സൂചന പ്രകാരമാണ് 15 കാരനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്. ശരീരത്തില്‍ പരിക്കുകളുണ്ടെന്നും തെളിവായി സിസിടിവി ദൃശ്യങ്ങളുണ്ടെന്നും പോലീസ് പറഞ്ഞു.
തിങ്കളാഴ്ച ഉച്ചയ്ക്കാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. ചെറുത്ത പെണ്‍കുട്ടിയെ പ്രതി കല്ലുകൊണ്ട് ഇടിച്ചു പരിക്കേല്‍പ്പിച്ചിരുന്നു.
ശരീരമാസകലം പരിക്കേറ്റ പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വാഴത്തോട്ടത്തിലാണ് പെണ്‍കുട്ടിയെ അവശനിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. യുവതിയെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്കിയ ശേഷമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. പ്രതിയുടേതെന്ന് സംശയിക്കുന്ന ഒരു ചെരിപ്പ് വാഴത്തോട്ടത്തില്‍നിന്ന് കണ്ടെടുത്തിരുന്നു.






