VIDEO പ്രണവിന്റെ പുതിയ സിനിമയിലെ ഗാനം പങ്കുവെച്ച് മോഹന്‍ലാല്‍

കൊച്ചി- മകന്‍ പ്രണവ് കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്ന ചിത്രമായ ഹൃദയത്തിലെ പുതിയ ഗാനം പങ്കുവെച്ച് മോഹന്‍ലാല്‍.  ദര്‍ശന എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്.
പ്രണവ് മോഹന്‍ലാലിന്റെ മൂന്നാമത്തെ ചിത്രമാണ് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയം.
ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരും മുഖ്യ കഥാപാത്രങ്ങളാണ്. ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്കും മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍നിന്ന് ലഭിച്ചത്.

വിനീതിന്റെയും ഭാര്യ ദിവ്യയുടെയും ജീവിതവുമായി ബന്ധപ്പെട്ടതാണ് ഹൃദയത്തിന്റെ തിരക്കഥയെന്ന് അഭ്യൂഹങ്ങള്‍ വിനീത് തള്ളിയിരുന്നു.

 

 

Latest News