ചെങ്ങറയില്‍ വീണ്ടും സമരകാഹളമുയരുന്നു

പത്തനംതിട്ട- ചെങ്ങറ സമരം ശക്തമാക്കാന്‍ തീരുമാനം. സമര നേതാവ് ളാഹ ഗോപാലന്റെ മരണശേഷം രണ്ടാം ഘട്ട പ്രക്ഷോഭത്തിന് രൂപം നല്‍കി.
ആദ്യസമരത്തിന്റെ ഭാഗമായി ലഭിച്ച പാക്കേജിന്റെ ഭാഗമായി പട്ടയം ലഭിച്ച ഭൂരഹിതര്‍ക്ക് വാസയോഗ്യവും കൃഷിയോഗ്യമായ ഭൂമി സ്വന്തം ജില്ലകളില്‍ ലഭിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടാണ്പ്രക്ഷോഭം ശക്തമാക്കുന്നത്.
പത്തനംതിട്ടയില്‍ നടന്ന ഭൂസമരം പ്രഖ്യാപന കണ്‍വന്‍ഷന്‍ ആണ് പ്രക്ഷോഭ പരിപാടികള്‍ പ്രഖ്യാപിച്ചത് .

ചെങ്ങറ പാക്കേജിന്റെ ഭാഗമായി ആയിരത്തിലേറെ ഭൂരഹിതര്‍ പട്ടയം കൈപ്പറ്റി് ഒരു ദശകം കഴിഞ്ഞിട്ടും വാസയോഗ്യവും കൃഷിയോഗ്യവുമായ ഭൂമി ലഭിക്കാത്തതിനാലാണ്  സമരത്തിന് തുടക്കം കുറിക്കാന്‍ തീരുമാനിച്ചത്

ആദ്യ ഘട്ടമായി നവംബര്‍ 29, 30 തീയതികളില്‍ ഭൂരഹിതരുടെയും പട്ടയ ഉടമകളുടെയും 48 മണിക്കൂര്‍ നീളുന്ന രാപകല്‍ സമരം പത്തനംതിട്ട സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നടക്കും. ജനുവരി രണ്ടിന് തിരുവനന്തപുരം സെക്രട്ടേറിയറ്റ് പടിക്കല്‍ 101 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന റിലേ സത്യഗ്രഹം നടത്തും.

ഭൂസമര കണ്‍വന്‍ഷനില്‍ ആദിവാസി ദളിത് മുന്നേറ്റ സമിതി പ്രസിഡന്റ് ശ്രീരാമന്‍ കൊയ്യോന്‍ അധ്യക്ഷത വഹിച്ചു. ആദിവാസി ഗോത്ര മഹസഭ കണ്‍വീനര്‍ എം. ഗീതാനന്ദന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

 

 

Latest News