കുവൈത്ത് സിറ്റി- കോവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി കുവൈത്ത്. ഇളവുകള്‍ പൂര്‍ണമായി നിലവില്‍ വന്നു.
വിമാനത്താവള പ്രവര്‍ത്തനവും പൂര്‍ണതോതിലായി.
ഹാളുകളിലെ വിവാഹ ആഘോഷം, കോണ്‍ഫറന്‍സുകള്‍ എന്നിവയും പുനരാരംഭിച്ചു. തുറസായ സ്ഥലങ്ങളില്‍ മാസ്‌ക് ഇല്ലാതെ ആളുകള്‍ പുറത്തിറങ്ങിത്തുടങ്ങി. മസ്ജിദുകളില്‍ സാമൂഹിക അകലം വേണ്ടെന്ന തീരുമാനം വെള്ളിയാഴ്ച നിലവില്‍ വന്നിരുന്നു. എന്നാല്‍ പള്ളികളില്‍ ഉള്‍പ്പെടെ അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാണ്.
വിമാനത്താവളം പ്രവര്‍ത്തനം പൂര്‍ണതോതിലായെങ്കിലും വിമാനങ്ങളുടെയും യാത്രക്കാരുടെയും എണ്ണം വര്‍ധിക്കുന്നതിന് ഒരാഴ്ചയെങ്കിലും വേണ്ടിവരും.
രാജ്യം സാധാരണ നിലയിലേക്ക് നീങ്ങിയെങ്കിലും 5 മുതല്‍ 12 വരെ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതു ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.