'പ്രണയവും മീന്‍കറിയും' റിലീസായി

കൊച്ചി-'പ്രണയവും മീന്‍കറിയും' എന്ന ഹ്രസ്വചിത്രം മെഗാസ്റ്റാര്‍ മമ്മുട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.  
സെവന്‍ത്‌ഡോര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീജിത്ത് മയിപ്പിലായി നിര്‍മ്മിച്ച് രാഗേഷ് നാരായണന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ഹ്രസ്വചിത്രമാണ് 'പ്രണയവും മീന്‍കറിയും'.   പ്രണയവും സൗഹൃദവും മുഖ്യവിഷയമായി ഒരുക്കിയ ഈ ഇരുപത് മിനിറ്റ് ഷോര്‍ട്ട് ഫിലിമില്‍ പ്രണയത്തിന്റേയും, സൗഹൃദത്തിന്റേയും വ്യത്യസ്തമായ ഭാവങ്ങള്‍  തികച്ചും വ്യത്യസ്തമായ കഥ പറച്ചിലിലൂടെ പ്രേക്ഷകരിലേക്കെത്തിക്കുന്നു. 
ദൃശ്യ ഭംഗി കൊണ്ടും, അഭിനയ മികവ് കൊണ്ടും, ശബ്ദ സന്നിവേശം കൊണ്ടും ഈ ഹ്രസ്വ ചിത്രം മികച്ചു നില്‍ക്കുന്നു. 
ഈ ചിത്രത്തിന്റെ ക്യാമറയും എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നത് പ്രജിത്ത് ഐമാക്‌സ് ആണ്. പശ്ചാത്തലസംഗീതം നിഷാദ് പി വി, ശബ്ദ സന്നിവേശം രതീഷ് വി നന്ദിയോട്, കല രാരിഷ് ടി. നായര്‍, സഹസംവിധാനം നിധീഷ് ഇരിട്ടി, വസ്ത്രാലങ്കാരം യദുകൃഷ്ണന്‍, നിശ്ചലഛായാഗ്രഹണം രാകേഷ് നായര്‍, പരസ്യകല ഇന്ദ്രജിത്ത്. നിജില്‍, സെബ, നിധീഷ് ഇരിട്ടി, രതീഷ്, പ്രിനു, ഉണ്ണി എന്നിവരാണ് അഭിനേതാക്കള്‍.
 

Latest News