'തല്ലുമാല'യുടെ ചിത്രീകരണം  തലശ്ശേരിയില്‍ പുരോഗമിക്കുന്നു

കൊച്ചി- ടൊവിനോ തോമസ്, ഷൈന്‍ ടോം ചാക്കോ,കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന 'തല്ലുമാല ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. ലുക്ക്മാന്‍, ചെമ്പന്‍ വിനോദ്, ജോണി ആന്റണി, ഓസ്റ്റിന്‍, അസീം ജമാല്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മ്മിക്കുന്ന
ഈ ചിത്രത്തിന്റെ രചന മുഹ്‌സിന്‍ പരാരി, അഷ്‌റഫ് ഹംസ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു.
ക്യാമറജിംഷി ഖാലിദ്, സംഗീതംവിഷ്ണു വിജയ്, ഗാനരചനമുഹ്‌സിന്‍ പരാരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍സുധര്‍മന്‍ വള്ളിക്കുന്ന്,എഡിറ്റര്‍ നിഷാദ് യൂസഫ്,ആര്‍ട്ട് ഗോകുല്‍ദാസ്,മേക്കപ്പ് റോണക്‌സ് സേവ്യര്‍,ചീഫ് അസോസിയേറ്റ്‌റഫീഖ് ഇബ്രാഹിം,ഡിസൈന്‍ ഓള്‍ഡ്‌മോങ്ക്,സ്റ്റില്‍സ് വിഷ്ണു തണ്ടാശ്ശേരി. തലശ്ശേരിയില്‍ 'തല്ലുമാല'യുടെ ചിത്രീകരണം പുരോഗമിക്കുന്നു.
വാര്‍ത്ത പ്രചരണം എ എസ് ദിനേശ്.
 

Latest News