കോട്ട- വയോധികയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ 22 കാരന്‍ അറസ്റ്റില്‍. വീട്ടിലേക്ക് മടങ്ങുകയായിരുന്ന 63 കാരിയെ വിജന പ്രദേശത്തേക്ക് പിടിച്ചുകൊണ്ടുപോയി യുവാവ് ബലാത്സംഗം ചെയ്യകായിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. രാജസ്ഥാനിലെ ജെയ്താഖേഡിയിലാണ് സംഭവം.
സ്ത്രീ പിന്നീട് പെഡാവ പോലീസ് സ്‌റ്റേഷനിലെത്തി രംഗ എന്ന ദുര്‍ഗാലാല്‍ ധൂലിക്കെതിരെ പരാതി നല്‍കുകയായിരുന്നു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് യുവാവിനെ അറസ്റ്റ് ചെയ്തതായി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ രാംനാരായണ്‍ പറഞ്ഞു.






