കുവൈത്തില്‍ 20 ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി;ഏഷ്യക്കാരന്റേതെന്ന് സംശയം

കുവൈത്ത് സിറ്റി- കുവൈത്തില്‍ ഏഷ്യക്കാരന്റേതെന്ന് സംശയിക്കുന്ന 20 ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി.
ഫഹാഹീലില്‍ ആളൊഴിഞ്ഞ കെട്ടിടത്തിലാണ് പുരുഷന്റെ  മൃതദേഹത്തിന്റെ അഴുകിയ നിലയിലുള്ള അവശിഷ്ടങ്ങള്‍ കണ്ടെടുത്തതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് സെക്യൂരിറ്റി മീഡിയ വിഭാഗം അറിയിച്ചു.
ഏഷ്യക്കാരന്റെ മൃതദേഹമാണെന്ന് സംശയിക്കുന്നതായി അധികൃതര്‍ പറഞ്ഞു.
ആഭ്യന്തര മന്ത്രാലയത്തിലെ ഓപറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ്, പാരാമെഡികല്‍ സംഘങ്ങള്‍ സ്ഥലത്തെത്തുകയായിരുന്നു. മൃതദേഹം ഫോറന്‍സിക് പരിശോധനക്കായി മാറ്റി.

 

 

Latest News