മുംബൈ- നടിയും നര്‍ത്തകിയുമായിരുന്ന മിനു മുംതാസ് കാനഡയിലെ ടൊറണ്ടോയില്‍ നിര്യാതയായി. 85 വയസ്സായിരുന്ന അവര്‍ കാന്‍സറിനു ചികിത്സയിലായിരുന്നുവെന്നും സിറ്റി ഹോസ്പിറ്റലിലായിരുന്നു അന്ത്യമെന്നും ഇളയ സഹോദരന് അന്‍വര്‍ അലിയുടെ ഭാര്യ മോന മതോര്‍ അലി പറഞ്ഞു.
പ്രശസ്ത കൊമേഡിയും സിനിമാ നിര്‍മാതാവുമായ മഹ്്മൂദിന്റെ സഹോദരിയാണ് മരിക്നിസ അലി എന്നപേരില്‍ കൂടി അറിയപ്പെട്ട മിനു മുംതാസ്.
കാഗസ് കെ ഫൂല്, താജ് മഹല്‍, ഗൂണ്ഘട്ട്, ഇന്സാന് ജാഗ് ഉഠാ, ഗസല്‍ അലാവുദ്ദീന്‍, ധര്മപുത്ര തുടങ്ങിയവ മിനു മുംതാസിന്റെ പ്രശ്സത ചിത്രങ്ങളാണ്.
ഭര്‍ത്താവ് എസ്.അലി അക്ബര്‍, ഒരു മകനടക്കം മൂന്ന് മക്കളുണ്ട്.






