കുവൈത്ത് സിറ്റി- ഡ്രൈവിംഗ് ലൈസന്‍സിനും കാര്‍ രജിസ്‌ട്രേഷനും ഡിജിറ്റല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ കുവൈത്ത്. സിവില്‍ ഐഡി കാര്‍ഡിനായി ഉപയോഗിക്കുന്ന മൈ ഐഡന്റിറ്റി ആപ്പില്‍ ഡ്രൈവിംഗ് ലൈസന്‍സും കാര്‍ രജിസ്‌ട്രേഷനും കൂടി ഉള്‍പ്പെടുത്താനാണ് പദ്ധതി.
ലൈസന്‍സ്, കാര്‍ രജിസ്‌ട്രേഷന്‍ കാര്‍ഡ് എന്നിവ കൈവശം കരുതുന്നതിന് പകരം മൊബൈല്‍ ഫോണില്‍ കൊണ്ടുനടക്കാനാകും.
ഗതാഗതനിയമ ലംഘനം കണ്ടെത്തിയാല്‍ മൊബൈല്‍ ഫോണ്‍ വഴി സന്ദേശം അയയ്ക്കുന്ന സംവിധാനവും ആഭ്യന്തര മന്ത്രാലയം ഏര്‍പ്പെടുത്തുന്നുണ്ട്. നിയമലംഘനം നടന്ന സമയം, സ്ഥലം, സ്വഭാവം എന്നിവ ഉള്‍പ്പെടയുള്ളതാകും സന്ദേശം. പിഴ എളുപ്പത്തില്‍ അടയ്ക്കുന്നതിനും ഈടാക്കുന്നതിനും ഈ സംവിധാനം പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ.
പ്രവാസികളെ ആശയക്കുഴപ്പത്തിലാക്കി
വീണ്ടും വ്യാജവാർത്തകൾ പ്രചരിക്കുന്നു.
എന്തുദ്രോഹമാണ് പ്രവാസികൾ നിങ്ങളോട് ചെയ്യുന്നത്.
എന്തു നേട്ടമാണ് നിങ്ങൾക്ക് ഇതുകൊണ്ട് ലഭിക്കുന്നത്?
https://www.malayalamnewsdaily.com/videos