അനുപമയ്ക്ക് നീതി നിഷേധിക്കപ്പെട്ടു, ഇതെന്താ  വെള്ളരിക്കാ പട്ടണമോ?  വൃന്ദ കാരാട്ട്

ന്യൂദല്‍ഹി-  സ്വന്തം കുഞ്ഞിനെ വീണ്ടുകിട്ടണമെന്ന പരാതിയില്‍ അനുപമയ്ക്ക് നീതി നിഷേധിക്കപ്പെട്ടുവെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട്. മനുഷ്യത്വരഹിതമായ കാര്യങ്ങളാണ് സംഭവിച്ചതെന്നും, അനുപമയ്ക്ക് കുഞ്ഞിനെ തിരികെ നല്‍കണമെന്നും വൃന്ദ കാരാട്ട് ആവശ്യപ്പെട്ടു. നേരത്തെ, അനുപമയുടെ പരാതി പരിഹരിക്കാന്‍ കഴിയാത്തതില്‍ തനിക്കു കുറ്റബോധമുണ്ടെന്നു മുന്‍ മന്ത്രി പി.കെ.ശ്രീമതി പറഞ്ഞിരുന്നു. ചാനല്‍ ചര്‍ച്ചയ്ക്കിടെയാണു ശ്രീമതി തുറന്നു പറച്ചില്‍ നടത്തിയത്. അനുപമയുടെ പരാതി അറിഞ്ഞത് വൃന്ദ കാരാട്ടിലൂടെയാണ്. വീണ്ടും പരാതി നല്‍കണമെന്ന് അനുപമയോടു നിര്‍ദേശിച്ചിരുന്നെന്നും ശ്രീമതി ടീച്ചര്‍ വ്യക്തമാക്കി.
 

Latest News