ബാഹുബലിക്കിന്ന് ഹാപ്പി ബെര്‍ത്ത് ഡേ

ഹൈദരാബാദ്-തെലുങ്ക് താരം പ്രഭാസിന് ഇന്ന് നാല്‍പ്പത്തി രണ്ടാം പിറന്നാള്‍. 2002ല്‍ പുറത്തിറങ്ങിയ ഈശ്വര്‍ എന്ന ചിത്രത്തിലൂടെ ആയിരിന്നു പ്രഭാസിന്റെ അരങ്ങേറ്റം. ഇന്ത്യയിലെ ചിലവേറിയ ചിത്രമെന്ന റെക്കോര്‍ഡുമായി എത്തിയ ബഹുഭാഷ ചിത്രമായ ബാഹുബലിയില്‍ നായകവേഷമാണ് ഇദ്ദേഹം ചെയ്തത്. വര്‍ഷം,ഛത്രപതി, ചക്രം, ബില്ല, മിസ്റ്റര്‍ പെര്‍ഫെക്റ്റ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മിര്‍ച്ചി എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് ആന്ധ്രപ്രദേശ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2014 ല്‍ ഇറങ്ങിയ ആക്ഷന്‍ ജാക്‌സണ്‍ എന്ന ഹിന്ദി ചിത്രത്തില്‍ പ്രഭാസ് ഒരു അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. തെലുങ്ക് ചലച്ചിത്ര നിര്‍മ്മാതാവായിരുന്ന യു.സൂര്യനാരായണ രാജുവിന്റെയും ഭാര്യ ശിവകുമാരിയുടെയും മൂന്നു മക്കളില്‍ ഇളയവനായി മദ്രാസ്സില്‍ ജനനം. സ്‌കൂള്‍ വിദ്യാഭ്യാസം ഭീമവരത്തെ ഡിഎന്‍ആര്‍ വിദ്യാലയത്തില്‍ ആയിരിന്നു. ഹൈദരാബാദിലെ ശ്രീ ചൈതന്യ കോളേജില്‍ നിന്ന് ബി.ടെക് ബിരുദവും പ്രഭാസ് നേടിയിട്ടുണ്ട്. തെലുങ്ക് നടന്‍ കൃഷ്ണം രാജു പ്രഭാസിന്റെ അമ്മാവന്‍ ആണ്.
 

Latest News