Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നാല്‍പ്പത് വയസ്സുകളിലെ സ്ത്രീ ജീവിതത്തെ ഓര്‍മ്മിപ്പിക്കുന്ന വുമണ്‍@ ഫോര്‍ട്ടി  ശ്രദ്ധ നേടുന്നു

കൊച്ചി-നാല്‍പ്പത് വയസ്സിലെത്തുന്ന സ്ത്രീയുടെ ശരീരത്തിനും മനസ്സിനും ഒരു പാട് മാറ്റങ്ങളുണ്ടാകും. ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമുള്ള കാലമാണിത്. ഒരോ നിമിഷവും കുടുംബത്തിന് വേണ്ടി മാറ്റി വെയ്ക്കുന്ന, അവള്‍,ആര്‍ത്തവത്തിന്റെയും ,ആര്‍ത്തവ വിരാമത്തിന്റെയും ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നു. അവളെ ഒന്ന് കേള്‍ക്കാന്‍ പോലും , സ്വന്തം കുടുംബാംഗങ്ങള്‍ക്ക്  സമയമില്ല...അവളെ മനസിലാക്കാന്‍, ഒന്ന് ചേര്‍ത്ത് പിടിക്കാന്‍.... ആരുമില്ല. ഈ വിവരങ്ങള്‍ ,വുമണ്‍@ ഫോര്‍ട്ടി എന്ന മ്യൂസിക്കല്‍ സ്‌റ്റോറിയിലൂടെ അവതരിപ്പിക്കുകയാണ് , സ്മിത സതീഷ് എന്ന സംവിധായിക.  അന്താരാഷ്ട്ര ആര്‍ത്തവ വിരാമദിനത്തില്‍ പുറത്തിറക്കിയ  വുമണ്‍@ ഫോര്‍ട്ടി എന്ന മ്യൂസിക്കല്‍ സ്‌റ്റോറി ,ഉപാസന പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മോഹന്‍കുമാര്‍, ഗീത മോഹന്‍, ജയരാജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചു. സംവിധായകയും ,പ്രശസ്ത സൈക്കോളജിസ്റ്റും കൂടിയായ സ്മിത സതീഷിന്റെ യു ട്യൂബ് ചാനലായ '' സ്മിത സതീഷ് ' ചാനലിലാണ് റിലീസ് ചെയ്തിരിക്കുന്നത്.  ഈ ആല്‍ബത്തിന്റെ കഥ,തിരക്കഥ, സംഭാഷണം, സംവിധാനം  സ്മിത സതീഷ്,  ഗാനരചന, സംഗീത സംവിധാനം  കിരണ്‍ കൃഷ്ണന്‍, ആലാപനം  ഡോ.അശ്വതി ജയരാജ്,ഛായഗ്രഹണം  അജീഷ് ബാബു,അസോസിയേറ്റ് ഡയറക്ടര്‍  കിരണ്‍ കൃഷ്ണ,സഹസംവിധാനം അഞ്ജലി, നിരഞ്ജന, ചിത്രസംയോജനം  അജിത്ത് കെ ചന്ദ്രന്‍ ,ഓര്‍ക്കസ്‌ട്രേഷന്‍ അശ്വിന്‍ ടി.എം., മ്യൂസിക് പ്രൊഡക്ഷന്‍ ആന്‍ഡ് സൗണ്ട് ഡിസൈന്‍ ഹര്‍ഷ് വര്‍ദ്ധന്‍ സിങ്ങ് ,രോഹിത് മധുസൂദനന്‍, പി.ആര്‍.ഒ അയ്മനം സാജന്‍. ഡോ. സൗമ്യ, രാധാകൃഷ്ണന്‍ ,കിരണ്‍, രേഷ്മ കിരണ്‍, സീനിയ, നീന, ജെന്‍സണ്‍, ശ്രീനയന ,റിനി, അഞ്ജലി, ബീന ശ്രീനി, അശ്വതി ജയരാജ് എന്നിവര്‍ ഇതിലെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയിരിക്കുന്നു.
ശക്തവും വളരെ അപൂര്‍വ്വമായി അവതരിപ്പിക്കപ്പെടുന്നതുമായ ഒരു വിഷയമാണ് സ്മിത, ലളിതമായി ഇതിലൂടെ പറഞ്ഞു വച്ചിരിക്കുന്നത്. 'തന്റെ സ്വപ്നങ്ങള്‍ മുഴുവന്‍ കുടുംബത്തിന് വേണ്ടി മാറ്റി വെക്കുന്ന സ്ത്രീയ്ക്ക് ,പലപ്പോഴും അവളുടെ സ്വന്തം ഇഷ്ടം മറന്ന് പോയിരിക്കാം .ശരീരത്തിലും മനസിലും കാലം വരുത്തുന്ന മാറ്റങ്ങള്‍ക്ക് അവള്‍ക്ക് സപ്പോര്‍ട്ട് ആവശ്യമാണ് .തന്നെ ഒന്ന് മനസിലാക്കിയെങ്കില്‍ എന്ന് അവള്‍ ആഗ്രഹിക്കുന്ന സമയത്ത് അവളെ ചേര്‍ത്ത് നിര്‍ത്തണം. ആര്‍ത്തവ വിരാമം എല്ലാ സ്ത്രീകള്‍ക്കും സംഭവിക്കുന്ന ഒരു അവസ്ഥയാണ് .ശാരീരികവും മാനസികവുമായി ഒരു പാട് അലട്ടുന്നതാണിത് .ഇതിന്റെ ലക്ഷണമായ ഹോട്ട് ഫ്‌ളാഷ് ,വളരെ തിവ്രമായ അനുഭവം ആണ് .തണുപ്പില്‍ ഇരിക്കുമ്പോഴും ചുട്ടു പൊളുന്ന ശരീരം ,ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ , അമിത രക്തസ്രാവം .സങ്കടം ദേഷ്യം എല്ലാം ചേര്‍ന്ന അവസ്ഥയില്‍ കുടുംബത്തിന്റെ പിന്തുണ ഇല്ലങ്കില്‍ തകര്‍ന്ന് പോവും. സംവിധായിക സ്മിത സതീഷ് ,തന്റെ മ്യൂസിക് സ്‌റ്റോറിയെ പറ്റി പറഞ്ഞു. നാല്‍പ്പത് വയസ്സിലെ സ്ത്രീകളുടെ ഈ അവസ്ഥ ഭംഗിയായി ചിത്രീകരിക്കാന്‍ സ്മിത സതീഷിന് കഴിഞ്ഞു. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത വുമണ്‍@ ഫോര്‍ട്ടി പ്രേക്ഷകര്‍ സ്വീകരിച്ചു കഴിഞ്ഞു. 
 

Latest News