പ്രധാനമന്ത്രി ഇന്ന് രാവിലെ 10 മണിക്ക്  രാജ്യത്തെ അഭിസംബോധന ചെയ്യും

 ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്യും. രാവിലെ 10ന് ജനങ്ങളോടു സംസാരിക്കുമെന്നു ട്വിറ്ററിലൂടെയാണ് അറിയിച്ചത്. എന്നാല്‍ എന്തു വിഷയം പറയാനാണ് പ്രധാനമന്ത്രി എത്തുക എന്ന കാര്യത്തില്‍ വ്യക്തതയില്ല. കോവിഡ് വാക്‌സിനേഷന്‍ 100 കോടിയെന്ന ചരിത്ര മുഹൂര്‍ത്തം പിന്നിട്ടതിന് പിന്നാലെയാണ് മോഡി എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ 11 ന് രാജ്യത്തെ അഭിസംബോധന ചെയ്യും. എന്നാണ് പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള ഒറ്റവരി ട്വീറ്റില്‍ പറയുന്നത്. 
 

Latest News