കെ.പി.സി.സി വൈസ് പ്രസിഡന്റുമാരില്‍ വി.ടി.ബല്‍റാമും, എന്‍.ശക്തനും; പട്ടിക പ്രഖ്യാപിച്ചു

ന്യൂദല്‍ഹി- കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹി പട്ടിക പാര്‍ട്ടി ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. എന്‍.ശക്തന്‍, വി.ടി. ബല്‍റാം, വി.ജെ.പൗലോസ്, വി.പി. സജീന്ദ്രന്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരാകും. പത്മജ വേണുഗോപാല്‍ നിര്‍വാഹക സമിതിയംഗമാകും.

വൈസ് പ്രസിഡന്റുമാര്‍ക്ക് പുറമെ, 23 ജനറല്‍ സെക്രട്ടറിമാര്‍, ട്രഷറര്‍, 28 നിര്‍വാഹക സമിതിയംഗങ്ങള്‍ എന്നിവരെയാണ് പ്രഖ്യാപിച്ചത്.

 

Latest News