നാലുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി വിഷംകഴിച്ചു മരിച്ച നിലയില്‍

അടിമാലി- തൊടുപുഴ കമ്പകക്കാനത്ത് പൂജാരി ഉള്‍പ്പെടെ നാലു പേരെ കൂട്ടക്കാെല ചെയ്ത സംഭവത്തില്‍ ഒന്നാം പ്രതിയായ യുവാവിനെ വിഷം കഴിച്ചു മരിച്ച നിലയില്‍ കണ്ടെത്തി. അടിമാലി തേവര്‍ കുഴിയില്‍ അനീഷിന്റെ(34) മൃതദേഹമാണ് വീടിനകത്ത് കണ്ടെത്തിയത്.

കിടപ്പുമുറിയില്‍ നിലത്ത് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഒരാഴ്ച മുമ്പാണ് മരിച്ചതെന്ന് കരുതുന്നു. വീട് അകത്തു നിന്ന് പുട്ടിയിരിക്കുകയായിരുന്നു. പോലീസെത്തി വാതില്‍ തകര്‍ത്താണ് അകത്ത് പ്രവേശിച്ചത്.

മാതാവ് എറണാകുളത്ത് വീട്ടുജോലിക്ക് പോയതിനാല്‍ അനീഷ് തനിച്ചായിരുന്നു താമസം. മനോരോഗത്തിനു ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. അടുക്കളയില്‍ വിഷക്കുപ്പി  കണ്ടെത്തിയിട്ടുണ്ട്.

 

 

Latest News