പോലീസ് ചമഞ്ഞ് താമസ സ്ഥലങ്ങളില്‍ കവര്‍ച്ച: സൗദിയില്‍ ആറംഗ സംഘം അറസ്റ്റില്‍

മക്ക - സുരക്ഷാ സൈനികര്‍ ചമഞ്ഞ് വീടുകളില്‍ അതിക്രമിച്ചു കയറി കവര്‍ച്ചകള്‍ നടത്തുന്നത് പതിവാക്കിയ ആറംഗ സംഘത്തെ അറസ്റ്റ് ചെയ്തതായി മക്ക പ്രവിശ്യ പോലീസ് അറിയിച്ചു.

സൗദി പൗരനും മുപ്പതു മുതല്‍ അറുപതു വയസ് വരെ പ്രായമുള്ള ബംഗ്ലാദേശ്, യെമന്‍, സുഡാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള നാലു പേരും ബംഗ്ലാദേശുകാരിയും അടങ്ങിയ സംഘമാണ് അറസ്റ്റിലായത്. നിയമ നടപടികള്‍ക്ക് പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പ്രവിശ്യ പോലീസ് അറിയിച്ചു.

 

Latest News