കേരളത്തിൽ കനത്ത മഴക്ക് സാധ്യത; ചുഴലിക്കാറ്റ് വീശുമെന്നത് വ്യാജ പ്രചാരണം

തിരുവനന്തപുരം- കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ചുഴലിക്കാറ്റ് ആഞ്ഞടിക്കാൻ സാധ്യതയുണ്ടെന്ന തരത്തിൽ പ്രചരിക്കുന്നത് തെറ്റായ വാർത്തയാണെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് വ്യക്തമാക്കി. കേരളത്തിൽ ഇപ്പോഴുത്തെ അവസ്ഥയിൽ ഒരു ചുഴലിക്കാറ്റ്  20,21,22 തിയ്യതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടില്ല. അതേസമയം, നിലവിൽ തെക്കൻ തമിഴ്നാട് തീരത്തിനു സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടിരിക്കുന്നു. അടുത്ത 2-3 ദിവസങ്ങളിൽ  തുടരാൻ സാധ്യത. ഇതിന്റെ സ്വാധീനത്തിൽ  ഒക്ടോബർ 20 മുതൽ 24 വരെ കേരളത്തിൽ വ്യാപകമായി ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ട്. ഒക്ടോബർ 21 നു ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്.

Latest News