കുവൈത്ത് സിറ്റി- സെപ്തംബര്‍ ഒന്നു മുതല്‍ ഒക്ടോബര്‍ 17 വരെയുള്ള കാലയളവില്‍ 2,739 പ്രവാസികളെ നാടുകടത്തിയതായി കുവൈത്ത് ആഭ്യന്തരമന്ത്രാലയം. വകുപ്പു മന്ത്രി ശൈഖ് താമര്‍ അല്‍ അലിയുടെയും അണ്ടര്‍ സെക്രട്ടറി ലെഫ് ജനറല്‍ ശൈഖ് ഫൈസല്‍ അല്‍ നവാഫിന്റെയും നിര്‍ദേശപ്രകാരമാണ് നടപടി.