കുവൈത്ത് സിറ്റി- രാജ്യത്തിന്റെ സായുധ സേനയിലേക്ക് ചരിത്രത്തില്‍ ആദ്യമായി വനിതകള്‍. ഡിസംബറിനുള്ളില്‍ 150-200 വനിതകള്‍ സൈന്യത്തിന്റെ ഭാഗമാകുമെന്ന് പ്രതിരോധ മന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വനിതാ സൈനികര്‍ക്ക് സൈനിക ബേസില്‍ താമസിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്പെഷ്യല്‍ ഓഫീസര്‍, നൊണ്‍ കമ്മിഷന്‍ഡ് ഓഫീസേഴ്സ്, മെഡിക്കല്‍, പാരാമെഡിക്കല്‍, ടെക്നിക്കല്‍ മേഖലകള്‍ എന്നിവിടങ്ങളിലാകും നിയമനം. പുരുഷ•ാര്‍ക്കുള്ളത് പോലുള്ള യോഗ്യതകള്‍ തന്നെയാണ് വനിതകള്‍ക്കും വേണ്ടതെന്ന് ഡെപ്യൂട്ടി ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് മേജര്‍ ജനറല്‍ ഖാലിദ് അല്‍കന്ദാരി പറഞ്ഞു. ഓണ്‍ലൈന്‍ വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ചില വിഭാഗങ്ങളില്‍ ആള്‍ക്ഷാമം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് വനിതകളെ കൂടി സേനയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായത്.