ഫ്‌ളാറ്റില്‍ കയറി യുവതിയെ പീഡിപ്പിച്ചു, സംഭവത്തില്‍ ദുരൂഹതയെന്ന് പോലീസ്

കോഴിക്കോട് -ഫ്‌ളാറ്റില്‍ യുവതിയെ രണ്ടു പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. പാലാഴിയിലെ ഫ്‌ളാറ്റില്‍ താമസിക്കുന്ന 30 വയസുള്ള യുവതിയാണ് പീഡനത്തിനിരയായത്. രണ്ടു ദിവസം മുമ്പാണ് സംഭവം.
സംഭവത്തില്‍ പന്തീരാങ്കാവ് പോലീസ് അന്വേഷണം ആരംഭിച്ചു. യുവതിയും ഭര്‍ത്താവും കുഞ്ഞുമാണ് ഫ്‌ളാറ്റില്‍ താമസിക്കുന്നത്. അതിക്രമിച്ചു കയറിയ തൊട്ടടുത്ത ഫ്‌ളാറ്റിലെ യുവാക്കള്‍ പീഡിപ്പിച്ചുവെന്നാണ് പരാതി.

പ്രതികള്‍ നേരത്തെയും പല കേസുകളിലും ഉള്‍പ്പെട്ടതാണെന്നാണ് പോലീസ് പറയുന്നത്. പ്രതികളും യുവതിയും തമ്മില്‍ നേരത്തെ ബന്ധമുണ്ടോയെന്ന കാര്യവും പരിശോധിച്ചു വരികയാണ്. വയനാട് സ്വദേശിയായ 25 വയസുകാരനാണ് യുവതിയെ വിവാഹം ചെയ്തത്. ഇവരെ കുറിച്ചും പോലീസ് വിശദമായി പരിശോധിച്ചു. സംഭവത്തിന് പിന്നില്‍ ദുരൂഹതകളുള്ളതായി പോലീസ് പറഞ്ഞു.

 

Latest News