അഹ് മദാബാദ്- കല്ലിനു പകരം അബദ്ധത്തില്‍ വലതു വൃക്ക നീക്കം ചെയ്യപ്പെട്ടയാള്‍ നാല് മാസത്തിനുശേഷം മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്.
ഗുജറാത്തിലെ അഹ് മാദാബാദില്‍ കെ.എം.ജി ജനറല്‍ ആശുപത്രിയിലാണ് സംഭവം.
മരിച്ചയാളുടെ കുടുംബത്തിന് 11.23 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഗുജറാത്ത് സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് ഉത്തരവായത്. ഡോക്ടറുടെ വീഴ്ചയാണെങ്കിലും ആശുപത്രിയാണ് നഷ്ടപരിഹാര തുക നല്‍കേണ്ടത്. തൊഴിലുടമകള്‍ സ്വന്തം വീഴ്ചകള്‍ക്കു മാത്രമല്ല, തൊഴിലാളികളുടെ ഭാഗത്തുനിന്നുള്ള വീഴ്ചക്കും നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്്തൃ കോടതി വ്യക്തമാക്കി.
7.5 ലക്ഷം രൂപ നഷ്ടപരിഹാരവും 2012 മുതലുള്ള പലിശയുമാണ് ആശുപത്രി അധികൃതര്‍ നല്‍കേണ്ടത്.