മോഷ്ടിച്ച കാര്‍ കത്തിച്ചു, യുവാവ് അറസ്റ്റില്‍

ജിദ്ദ - സൗദി പൗരന്റെ കാര്‍ മോഷ്ടിച്ച് ഉപയോഗിക്കുകയും പിന്നീട് തെളിവ് നശിപ്പിക്കുന്നതിന് വാഹനം അഗ്നിക്കിരയാക്കുകയും ചെയ്ത യുവാവ് അറസ്റ്റിലായി. കാറിനകത്തു നിന്ന് കൈക്കലാക്കിയ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് ഇയാള്‍ പര്‍ച്ചേസ് നടത്തുകയും ചെയതിരുന്നു.
 നാല്‍പതിനടുത്ത് പ്രായമുള്ള സൗദി യുവാവാണ് അറസ്റ്റിലായത്. നിയമ നടപടികള്‍ക്ക് പ്രതിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പ്രവിശ്യ പോലീസ് അറിയിച്ചു.

 

 

Latest News