Sorry, you need to enable JavaScript to visit this website.

ദുബായ് എക്‌സ്‌പോയിലേക്ക് ഒഴുകിയത് ഏഴു ലക്ഷം പേര്‍

ദുബായ്- ഒക്ടോബര്‍ ഒന്നു മുതല്‍ 17 വരെ ദുബായ് എക്‌സ്‌പോ നഗരി സന്ദര്‍ശിച്ചത് 7,71,477 പേരെന്ന് സംഘാടകര്‍ വ്യക്തമാക്കി. ഒരാഴ്ചക്കിടെ സന്ദര്‍ശകരില്‍ 12 ശതമാനത്തിന്റെ വര്‍ധനയുണ്ടായതായും അധികൃതര്‍ അറിയിച്ചു. പ്രതിനിധികള്‍, അതിഥികള്‍ തുടങ്ങിയവരെ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സന്ദര്‍ശകരില്‍ പകുതിയിലേറെ പേര്‍ക്കും സീസണ്‍ ടിക്കറ്റുള്ളതായി കമ്യൂണിക്കേഷന്‍ വിഭാഗം വൈസ് പ്രസിഡന്റ് സ്‌കൊനൈഡ് മകഗീച്ചിന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഒരു ലക്ഷത്തിലേറെ പേരാണ് എക്‌സ്‌പോ രണ്ടു തവണ സന്ദര്‍ശിച്ചത്. 35,000ലേറെ പേര്‍ മൂന്നു തവണയിലേറെ വന്നു. ഇതുവരെ 181 രാഷ്ട്രങ്ങളില്‍ നിന്നുള്ളവരെയാണ് സ്വാഗതം ചെയ്തത്. ഒക്ടോബര്‍ ഒന്നു മുതല്‍ 9.3 ദശലക്ഷം പേരാണ് വിര്‍ച്വലായി സന്ദര്‍ശനം നടത്തിയത്. ജപ്പാന്‍ സര്‍ക്കാര്‍ തങ്ങളുടെ പൗരന്‍മാരോട് അവരുടെ പവലിയന്‍ വിര്‍ച്വല്‍ വഴി സന്ദര്‍ശിക്കാന്‍ ആവശ്യപ്പെട്ടിരുന്നു- അവര്‍ കൂട്ടിച്ചേര്‍ത്തു.

 

 

Latest News