ഭര്‍ത്താവുമായുള്ള സംഭാഷണം ഇന്‍സ്റ്റയിലിട്ടു, യുവതിക്ക് പിഴ

ദുബായ് -  ഭര്‍ത്താവുമായുള്ള സംഭാഷണം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത അറബ് യുവതിക്ക് ദുബായ് കോടതി  2,000 ദിര്‍ഹം പിഴ ചുമത്തി. സംഭാഷണത്തിനു പുറമേ,  മൊബൈല്‍ ഫോണ്‍ നമ്പറും വീടിന്റെ ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിനെതിരെ ഭര്‍ത്താവ് ബര്‍ദുബായ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഇവര്‍ തമ്മില്‍ വിവാഹമോചന നടപടികള്‍ തുടരുകയാണ്.
വിവാഹമോചിതയാകുമ്പോള്‍ ലഭിക്കേണ്ട സഹായധനത്തെക്കുറിച്ച് ഭര്‍തൃസഹോദരിയോടു ചോദിക്കുക മാത്രമാണ് ചെയ്തതെന്ന യുവതിയുടെ വാദം പ്രോസിക്യൂഷന്‍ തള്ളി.

 

Latest News