യു.എ.ഇയില്‍ 104 പേര്‍ക്ക് കൂടി കോവിഡ്, മരണമില്ല

അബുദാബി- യു.എ.ഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 104 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തില്ല. 142 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇനി ചികിത്സയിലുള്ളവര്‍ 4,132 ആണ്. വാക്‌സിനേഷന്‍ വ്യാപകമായി തുടരുന്നതായും അധികൃതര്‍ പറഞ്ഞു.  കോവിഡ്19 പ്രോട്ടോകോള്‍ പിന്തുടരുന്നതില്‍ ജാഗ്രത പാലിക്കാനും നിര്‍ദേശിച്ചു.

 

Latest News