Sorry, you need to enable JavaScript to visit this website.

അബുദാബി സ്‌കൂളുകള്‍ മാസ്‌കും സാമൂഹിക അകലവും ഒഴിവാക്കുന്നു

അബുദാബി- അബുദാബിയിലെ സ്‌കൂളുകളില്‍ മാസ്‌കും സാമൂഹിക അകലവും ഒഴിവാക്കുന്നു. ജനുവരി മുതലാണ് ഇളവുകള്‍ പ്രാബല്യത്തിലാവുകയെന്ന് വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്) അറിയിച്ചു.

വിദ്യാര്‍ഥികളുടെ വാക്‌സിന്‍ തോതനുസരിച്ച് സ്‌കൂളുകളെ കളര്‍കോഡ് നല്‍കി വേര്‍തിരിച്ചാണ് ഇളവ്  നല്‍കുന്നത്. വാകസിന്‍ എടുത്തവര്‍ 50% താഴെയാണെങ്കില്‍ ഓറഞ്ച്, 50-64% മഞ്ഞ, 65-84% പച്ച, 85% മുകളില്‍ നീല. നീല വിഭാഗത്തിലെ സ്‌കൂളുകള്‍ക്ക് ബസിലും ക്ലാസിലും മറ്റും അകലം പാലിക്കേണ്ട.

പഠന യാത്ര, അസംബ്ലി, കായിക പരിപാടി, സ്‌കൂള്‍ വാര്‍ഷിക പരിപാടി  തുടങ്ങിയവ അനുവദിക്കും. 85% വിദ്യാര്‍ഥികളും വാക്‌സിന്‍ എടുത്ത സ്‌കൂളുകളില്‍ മാസ്‌കും അകലവും വേണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. 16 വയസ്സിനു മുകളിലുള്ള വിദ്യാര്‍ഥികള്‍, അധ്യാപകര്‍, മറ്റു ജീവനക്കാര്‍ എന്നിവര്‍ വാക്‌സിന്‍ നിര്‍ബന്ധമാണ്.
16 വയസ്സിനു താഴെയുള്ളവരെ വാക്‌സിന് നിര്‍ബന്ധിക്കാന്‍ പാടില്ല.

 

Latest News