സുധീരനെ ചുമലിലേറ്റി നടക്കാന്‍ പറ്റില്ല- കെ. സുധാകരന്‍

മലപ്പുറം- വി.എം. സുധീരനെ പോയി കണ്ടു കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തെന്നും തെറ്റുണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിച്ചെന്നും കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. വി.എം.സുധീരനൊക്കെ വലിയ വലിയ ആളുകളാണ്, എന്നാല്‍ അദ്ദേഹത്തെ എടുത്ത് ചുമലില്‍ വെച്ചു നടക്കാന്‍ കഴിയില്ലെന്നും കെ. സുധാകരന്‍ വ്യക്തമാക്കി.
സുധീരന്‍ പാര്‍ട്ടിയില്‍നിന്ന് പുറത്തു പോയിട്ടില്ല, പാര്‍ട്ടിക്കകത്തു തന്നെയുണ്ടെന്നും സുധാകരന്‍ വിശദീകരിച്ചു. ഭാരവാഹി പട്ടിക സംബന്ധിച്ച് കോണ്‍ഗ്രസില്‍ അതൃപ്തിയുണ്ടെങ്കിലും തമ്മിലടിയില്ല. കടല്‍ നികത്തി കൈത്തോട് നിര്‍മ്മിക്കുന്ന രീതിയിലാണ് ഭാരവാഹികളുടെ എണ്ണം കുറച്ചതെന്നും സുധാകരന്‍ പറഞ്ഞു.

 

Latest News