Sorry, you need to enable JavaScript to visit this website.

വീണ്ടും ഉംറ ബുക്ക് ചെയ്യാം; 15 ദിവസത്തെ ഇടവേള ഒഴിവാക്കി

മക്ക- കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയ പശ്ചാത്തലത്തില്‍ രണ്ടാമത്തെ ഉംറ നിര്‍വഹിക്കാന്‍ ഇനി 15 ദിവസം കാത്തിരിക്കേണ്ടതില്ല.
ഒരു ഉംറ പെര്‍മിറ്റ് നേടിയ ശേഷം വീണ്ടും പെര്‍മിറ്റ് നേടാന്‍ 15 ദിവസം കഴിയേണ്ടിയിരുന്നു. വിശുദ്ധ ഹറമില്‍ മുഴുവന്‍ ശേഷിയും പ്രയോജനപ്പെടുത്തി തുടങ്ങിയ സാഹചര്യത്തിലാണ് ഈ നിബന്ധന റദ്ദാക്കിയിരിക്കുന്നത്. തവക്കല്‍നാ, ഇഅ്തമര്‍നാ ആപ്പ് മുഖേന 15 ദിവസം കാത്തിരിക്കാതെ തന്നെ ബുക്ക് ചെയ്യാം.
റൗദ ശരീഫില്‍ നമസ്‌കാരത്തിന് ബുക്ക് ചെയ്യാന്‍ ഒരു മാസത്തെ ഇടവേള വേണമെന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്.

 

Latest News