കുവൈത്തിലെ എണ്ണ ശുദ്ധീകരണ ശാലയിൽ തീപ്പിടിത്തം

കുവൈത്ത്- കുവൈത്തിലെ മിന അൽ അഹമ്മദി എണ്ണ ശുദ്ധീകരണ ശാലയിൽ തീപ്പിടിത്തം. ജീവനക്കാർക്ക് പൊള്ളലേറ്റതായി കുവൈറ്റ് നാഷണൽ പെട്രോളിയം കമ്പനി അറിയിച്ചു. ആർക്കും പരിക്കില്ലെന്നായിരുന്നു തുടക്കത്തിൽ കുവൈത്ത് നാഷൽ പെട്രോളിയം അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് കുറച്ചു ജീവനക്കാർക്ക് പരിക്കേറ്റതായി അധികൃതർ വ്യക്തമാക്കി. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
 

Latest News