നിഴലാഴം  ചിത്രീകരണം നവംബര്‍ ആദ്യം ഒറ്റപ്പാലത്ത് 

കൊച്ചി- മലയാളത്തില്‍ ആദ്യമായി തോല്‍ പാവകൂത്ത് കലാകാരന്മാരുടെ ജീവിത കഥ അവതരിപ്പിക്കുന്ന നിഴലാഴം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രകാശനം ഒറ്റപ്പാലത്ത്, പാലക്കാട് എം.പി വി.കെ.ശ്രീകണ്ഠന്‍ നിര്‍വ്വഹിച്ചു. ഒറ്റപ്പാലം വ്യാപാരി ഭവനില്‍ നടന്ന ചടങ്ങില്‍ പ്രമുഖ സിനിമാ പ്രവര്‍ത്തകരും,ഇഫ്റ്റ സിനിമാ യൂണിയന്‍ പ്രവര്‍ത്തകരും പങ്കെടുത്തു. എസ്. ആര്‍ ഫിലിംസ്, ആര്‍ട്ട് നിയ ഫിലിംസ്, ഇഫ്റ്റയുടെ സഹകരണത്തോടെ നിര്‍മ്മിക്കുന്ന നിഴലാഴം വിവേക് വിശ്വം, സുരേഷ് രാമന്തളി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു. നിരവധി ചിത്രങ്ങളില്‍ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച രാഹുല്‍ രാജ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നു. ക്യാമറ  അനില്‍ കെ.ചാമി, ഗാനരചന  സുരേഷ് രാമന്തളി, സംഗീതം ഹരി വേണുഗോപാല്‍, എഡിറ്റിംഗ്  അംജാദ് ഹസന്‍, ആര്‍ട്ട്  അനില്‍ ആറ്റിങ്ങല്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി ലാല്‍ ഷിനോസ്, അസോസിയേറ്റ് ഡയറക്ടര്‍  വിശാഖ് ഗില്‍ബര്‍ട്ട്,മേക്കപ്പ് രാജേഷ് ജയന്‍, കോസ്റ്റ്യൂംസ്  ബിനു പുലിയറക്കോണം, സ്റ്റില്‍  കിഷോര്‍, ഡിസൈന്‍  സായിദാസ്, പി.ആര്‍.ഒ അയ്മനം സാജന്‍
സംസ്ഥാന അവാര്‍ഡില്‍, ഭാരതപ്പുഴ എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രത്യേക ജൂറി പരാമര്‍ശം നേടിയ സിജി പ്രദീപ്, വീരം, സെക്‌സി ദുര്‍ഗ, ഭയാനകം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബിലാസ് ചന്ദ്രഹാസന്‍ ,മൈ ഫാദര്‍ മൈഹീറോ, സൈമണ്‍ ഡാനിയേല്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിവേക് വിശ്വം, നിത്യഹരിത നായകന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ, അഖില നാഥ്, പാവക്കൂത്ത് കലാകാരന്‍ വിശ്വനാഥ് പുലവര്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു. നവംബര്‍ ആദ്യം ഒറ്റപ്പാലത്ത് ചിത്രീകരണം ആരംഭിക്കും.ചടങ്ങിനോട് അനുബന്ധിച്ച്, ഇഫ്റ്റ പാലക്കാട് ജില്ലാ കണ്‍വെന്‍ഷനും, തോല്‍ പാവകൂത്ത് കലാകാരന്മാരെ ആദരിക്കുന്ന ചടങ്ങും നടന്നു. പി.ആര്‍.ഒ ബ അയ്മനം സാജന്‍
 

Latest News