Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇന്‍സള്‍ട്ട് ആണ് മുരളി .... ഒളിയമ്പുമായി  ഷംസീറിന്റെ അഭിനന്ദനം 

തിരുവനന്തപുരം- ഈ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ നടന്‍ ജയസൂര്യക്ക് അഭിനന്ദമറിയിച്ച് എഎന്‍ ഷംസീര്‍. 'ഇന്‍സല്‍ട്ടാണ് മുരളീ ഈ ലോകത്തിലെ ഏറ്റവും വലിയ ഇന്‍വെസ്റ്റ്മെന്റ്'' എന്ന തലക്കെട്ടോടെയാണ് എഎന്‍ ഷംസീര്‍ അഭിനന്ദക്കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ജയസൂര്യക്ക് അവാര്‍ഡ് ലഭിച്ച മുരളി സിനിമയിലെ ഡയലോഗ് തന്നെയാണിത്. എന്നാല്‍ ഇത്തരമൊരു തലക്കെട്ട് ഇട്ടതിന് പലവിധ വ്യാഖ്യാനങ്ങളാണ് കമന്റ് ബോക്സിലേറെ ഉള്ളതും.

ഫേസ്ബുക്ക് കുറിപ്പ്

''ഇന്‍സള്‍ട്ട് ആണ് മുരളി ഈ ലോകത്തിലെ ഏറ്റവും വലിയ ഇന്‍വെസ്റ്റ്‌മെന്റ്. വെള്ളം എന്ന സിനിമയിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള സംസ്ഥാനചലച്ചിത്ര അവാര്‍ഡ് നേടിയ ശ്രീ. ജയസൂര്യക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ഏറെ കാലം സിനിമയുടെ പിന്‍നിരയില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത് നില്‍ക്കുമ്‌ബോഴും കഴിവും അതോടൊപ്പം കഠിനാധ്വാനവും കൊണ്ട് ഈ മികച്ച നേട്ടം കൈവരിക്കാന്‍ ജയസൂര്യക്ക് സാധിച്ചത് സിനിമ എന്ന വലിയ ലോകത്തെ സ്വപ്‌നം കാണുന്ന ഏതൊരാള്‍ക്കും അത്രയേറെ പ്രചോദനമായി മാറുന്ന കാര്യമാണ്.
ജയസൂര്യക്കൊപ്പം ചെറിയൊരു കാലയളവ് കൊണ്ട് തന്നെ മികച്ച വേഷങ്ങള്‍ ഏറെ പ്രശംസനീയമായ രീതിയില്‍ അഭിനയിച്ചു ഫലിപ്പിച്ചുകൊണ്ട് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട അന്ന ബെന്നും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. ഒപ്പം മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് ഇന്നത്തെ സമൂഹത്തില്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു വിഷയത്തെ മനോഹരനായി അവതരിപ്പിച്ച The Great Indian Kitchen എന്ന സിനിമ ആണെന്നത് ഏറെ സന്തോഷം നല്‍കുന്നു..സച്ചിയും അനില്‍ നെടുമങ്ങാടും നമ്മെ വിട്ടു പിരിഞ്ഞെങ്കിലും അവരുടെ കൈയൊപ്പ് ചാര്‍ത്തപ്പെട്ട അയ്യപ്പനും കോശിയും ജനപ്രിയ സിനിമ ആയി തെരഞ്ഞെടുക്കപ്പെട്ടത് ജനങ്ങള്‍ മനസ്സില്‍ ആഗ്രഹിച്ച അവാര്‍ഡ് പ്രഖ്യാപനമായി മാറി. മികച്ച ആര്‍ട്ട് ഡയറക്ടര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട തലശ്ശേരി സ്വദേശി കൂടി ആയ സന്തോഷ് രാമന്‍ നാടിന്റെയും അഭിമാനമായി മാറി.ഇതോടൊപ്പം മികച്ച സംവിധായകന്‍ സിദ്ധാര്‍ഥ് ശിവ, സംഗീതജ്ഞന്‍ എം. ജയചന്ദ്രന്‍, സുധീഷ്, ഗായകന്‍ ശഹബാസ് അമന്‍, ഗായിക നിത്യ മാമന്‍, ചിത്രസംയോജകന്‍ മഹേഷ് നാരായണന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളായ ഷോബി തിലകന്‍ റിയ സൈറ, മേക്കപ്പ്മാന്‍ റഷീദ് അഹമ്മദ്, പ്രത്യേക ജൂറി പരാമര്‍ശം നേടിയ നാഞ്ചിയമ്മ തുടങ്ങി പുരസ്‌കാരത്തിനു അര്‍ഹരായ മുഴുവന്‍ പേര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിക്കുന്നു'

Latest News