വിളമ്പിയ മീൻ കഷണം ചെറുതായിപ്പോയി, കുടുംബത്തിലെ എല്ലാവർക്കും ക്രൂര മർദ്ദനം


വിഴിഞ്ഞം: ഭക്ഷണത്തോടൊപ്പം വിളമ്പിയ മീൻ കഷണം ചെറുതായിപ്പോയതിന് ഭാര്യയ്ക്കും  മകനും  ഭാര്യയുടെ അമ്മയ്ക്കും  ക്രൂര മർദ്ദനം. സംഭവത്തിൽ കോട്ടുകാൽ പുന്നക്കുളം വട്ടവിള കുരിശടി വിളയിൽ ബിജുവിനെ(41) പോലീസ് അറസ്റ്റ് ചെയ്തു.
 ഭക്ഷണം വിളമ്പിയപ്പോൾ മീനിന്റെ വലിയ കഷണം മകന് നൽകിയെന്നും തനിക്ക് തന്നത് ചെറുതാണെന്നും പറഞ്ഞ് ബിജു ഭക്ഷണം വലിച്ചെറിഞ്ഞശേഷം ഭാര്യയെയും മകനെയും മർദിക്കുകയായിരുന്നു. തടയാനെത്തിയ ഭാര്യയുടെ അമ്മയെയും മർദിച്ചു.
ഇവരുടെ  പരാതിയെതുടർന്നാണ് വിഴിഞ്ഞം  പോലീസെത്തി ഇയാളെ അറസ്റ്റുചെയ്തത്.

Latest News