സമാജ്‌വാദി പാര്‍ട്ടി എം.എല്‍.എയെ ഡപ്യൂട്ടി സ്പീക്കറാക്കി യു.പിയില്‍ ബി.ജെ.പിയുടെ കളി

ലഖ്‌നൗ- ഉത്തര്‍പ്രദേശ് നിയമസഭയില്‍ ബി.ജെ.പി പിന്തുണയോടെ സമാജ് വാദി പാര്‍ട്ടി എം.എല്‍.എ നിതിന്‍ അഗര്‍വാള്‍ ഡെപ്യൂട്ടി സ്പീക്കറാകും. സമാജ് വാദി പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥി നരേന്ദ്ര വര്‍മയാണ്. ബി.ജെ.പി ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്നും ഡപ്യൂട്ടി സ്പീക്കര്‍ പദം പരമ്പരാഗതമായി പ്രതിപക്ഷത്തിന് അവകാശപ്പെട്ടതാണെന്നും പാര്‍ട്ടി വക്താക്കള്‍ പറഞ്ഞു.
യു.പിയില്‍ 14 വര്‍ഷത്തിന് ശേഷമാണ് നിയമസഭക്ക് ഡപ്യൂട്ടി സ്പീക്കര്‍ ഉണ്ടാകുന്നത്. തിങ്കളാഴ്ചയാണ് തെരഞ്ഞെടുപ്പ്. 304 എം.എല്‍.എമാരുള്ള ബി.ജെ.പിയുടെ പിന്തുണയുള്ളതിനാല്‍ നിതിന്‍ അഗര്‍വാളിന് വിജയം ഉറപ്പാണ്. തെരഞ്ഞെടുപ്പ് നടക്കാന്‍ ഏതാനും മാസം മാത്രം അവശേഷിക്കെ, പ്രതിപക്ഷ നിരയില്‍ വിള്ളലുണ്ടാക്കാനാണ് ബി.ജെ.പിയുടെ ശ്രമം.

 

Latest News