കുവൈത്ത് സിറ്റി- രാജ്യത്തെ മുഴുവന്‍ കോവിഡ് ക്വാറന്റൈന്‍ കേന്ദ്രങ്ങളും ഈ മാസം അവസാനത്തോടെ അടയ്ക്കാന്‍ കുവൈത്ത് ആരോഗ്യമന്ത്രാലയം തീരുമാനിച്ചു. കോവിഡ് ബാധിതരുടെ എണ്ണം കുറയുകയും രാജ്യത്ത് ജനജീവിതം സാധാരണ നിലയിലാകുകയും ചെയ്ത സാഹചര്യത്തിലാണിത്.
നിലവില്‍ കോവിഡ് ബാധിച്ചവരെയും പുതുതായി രോഗബാധിതരാകുന്നവരെയും ചികിത്സിക്കുന്നതിനുള്ള സൗകര്യം ജാബര്‍ ആശുപത്രിയിലും മിഷ്റഫിലെ ഫീല്‍ഡ് ആശുപത്രിയിലും മാത്രമായി ചുരുക്കും.