ജൈറ്റക്‌സ് ഗ്ലോബലിന് തുടക്കം, ഇന്ത്യക്കും കേരളത്തിനും പങ്കാളിത്തം

ദുബായ്- ലോകത്തെ ഏറ്റവും വലിയ വിവര സാങ്കേതിക പ്രദര്‍ശനമായ ജൈറ്റക്‌സ് ഗ്ലോബലിന് ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ തുടക്കം. ഈ മാസം 21 വരെ നടക്കുന്ന 41 -ാമത് പതിപ്പില്‍ ലോകത്തെ പ്രമുഖ ഐ.ടി കമ്പനികള്‍ ഏറ്റവും നൂതന ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഉദ്ഘാടന പരിപാടിയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഐടി വിദഗ്ധരടക്കമുള്ളവര്‍ എത്തിയിരുന്നു.
ഇന്ത്യന്‍ ഐ.ടി മേഖലയും കേരള ഗവ. ഐ.ടി വിഭാഗവും സജീവമായി രംഗത്തുണ്ട്. ലോകത്തെ ഏറ്റവും വലിയ ഐടി കമ്പനികളടക്കം 60 ലേറെ രാജ്യങ്ങളില്‍ നിന്നുള്ള 700 -ലധികം സ്റ്റാര്‍ട്ടപ്പുകളും 400 ലേറെ രാജ്യാന്തര നിക്ഷേപകരും പങ്കെടുക്കും.

 

Latest News