സഹോദരിയെ കൂട്ടിക്കൊണ്ടുപോയി, യുവാവിനെ നാലംഗസംഘം അടിച്ചുകൊന്നു

ബംഗലൂരു- സഹോദരിയെ പ്രണയിച്ചതിന് യുവാവും കൂട്ടാളികളുംകൂടി ഒരാളെ കൊലപ്പെടുത്തി മൃതദേഹവുമായി പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. ഭാസ്‌കര്‍ എന്നയാളാണ് മരിച്ചത്. മുനിരാജു, മാരുതി, നാഗേഷ്, പ്രശാന്ത് എന്നിവരാണ് പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്.
മുനിരാജുവിന്റെ സഹോദരിയും ഭാസ്‌കറുമായി പ്രണയത്തിലായിരുന്നു. ഒരേ വസ്ത്രശാലയിലാണ് ഇരുവരും ജോലിചെയ്തിരുന്നത്. ഭര്‍ത്താവില്‍നിന്ന് പിരിഞ്ഞ് കഴിഞ്ഞ 15 ദിവസമായി അമ്മയോടൊപ്പം താമസിക്കുകയായിരുന്നു ഈ സ്ത്രീ. വീട്ടില്‍ വഴക്കുണ്ടായതായി ഇവര്‍ ഭാസ്‌കറെ വിളിച്ച് അറിയിക്കുകയും അയാളെത്തി അവരേയും ഇളയ കുട്ടിയേയും വിളിച്ചുകൊണ്ടുപോകുകയുമായിരുന്നു. മൂത്ത കുട്ടി ഇവരോടൊപ്പം പോകാന്‍ തയാറായില്ല. മുനിരാജിനെ വിവരമറിയിക്കുകയും ചെയ്തു. ഇയാളും കൂട്ടുകാരുമെത്തി ഭാസ്‌കറിന്റെ ഓട്ടോറിക്ഷ തടയുകയും വലിച്ച് പുറത്തിട്ട് മര്‍ദിക്കുകയുമായിരുന്നു. രണ്ട് മണിക്കൂറോള നാലംഗസംഘം ഇയാളെ മര്‍ദിച്ചു. ഇയാള്‍ മരിച്ചുവെന്ന് മനസ്സിലാക്കിയതോടെ മൃതദേഹവുമായി പോലീസ് സ്‌റ്റേഷനിലേക്ക് പോകുകയായിരുന്നു.

 

Latest News