മാളുകളില്‍ പുകവലി വിലക്ക് കര്‍ക്കശമാക്കുന്നു

റിയാദ് - രാജ്യത്തെ തുറന്ന വാണിജ്യ കേന്ദ്രങ്ങളിലും അടച്ച നിലയിലുള്ള മാളുകളിലും പുകവലി വിലക്ക് കര്‍ശനമായി നടപ്പാക്കാന്‍ നിര്‍ദേശം. പൊതുസ്ഥലങ്ങളില്‍ പുകവലി വിലക്കുന്ന പുകവലി വിരുദ്ധ നിയമത്തിലെ പതിനാലാം വകുപ്പ് എല്ലാ മാളുകളിലും ശക്തമായി നടപ്പാക്കുന്നതിന് സെക്യൂരിറ്റി ജീവനക്കാരെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ ചേംബര്‍ ഓഫ് കൊമേഴ്‌സുകള്‍ക്ക് നാഷണല്‍ കമ്മിറ്റി ഫോര്‍ ടൊബാക്കൊ കണ്‍ട്രോള്‍ കത്തയച്ചു. തുറന്ന വാണിജ്യ കേന്ദ്രങ്ങളിലും അടച്ച നിലയിലുള്ള മാളുകളിലും പുകവലി വിലക്ക് ലംഘിക്കുന്നവര്‍ക്ക് 200 റിയാല്‍ തോതില്‍ പിഴ ചുമത്തുമെന്ന് കമ്മിറ്റി പറഞ്ഞു.
മസ്ജിദുകള്‍, പള്ളികള്‍ക്ക് ചുറ്റുമുള്ള മുറ്റങ്ങള്‍, സര്‍ക്കാര്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവിടങ്ങളില്‍ പുകവലിവിലക്ക് ബാധകമാണ്.

 

Latest News