ഹൂത്തികളുടെ ഡ്രോണ്‍ ആക്രമണശ്രമം വിഫലമാക്കി

റിയാദ്- ദക്ഷിണ സൗദിയില്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്താനുള്ള ഹൂത്തി മിലീഷ്യകളുടെ ശ്രമങ്ങള്‍ സഖ്യസേന തകര്‍ത്തു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച രണ്ടു പൈലറ്റില്ലാ വിമാനങ്ങള്‍ ശനിയാഴ്ച രാത്രിയാണ് ഹൂത്തികള്‍ ദക്ഷിണ സൗദി ലക്ഷ്യമിട്ട് അയച്ചത്. ലക്ഷ്യസ്ഥാനങ്ങളിലെത്തുന്നതിനു മുമ്പായി രണ്ടു ഡ്രോണുകളും സഖ്യസേന കണ്ടെത്തി വെടിവെച്ചിടുകയായിരുന്നു.

 

 

Latest News