സൂഫിക്ക് അഞ്ച് അവാര്‍ഡുകള്‍ കിട്ടിയപ്പോള്‍ കാണാന്‍ ഷാനവാസ് ഇല്ല

തിരുവനന്തപുരം- മലയാളത്തിലെ ആദ്യത്തെ ഒ.ടി.ടി റിലീസ് ചിത്രമായ 'സൂഫിയും സുജാതയും' അഞ്ച് ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍, ഏറ്റവും കൂടുതല്‍ സന്തോഷിക്കേണ്ട സംവിധായകന്‍ ഷാനവാസ് നരണിപ്പുഴ (38)ഇല്ല. കഴിഞ്ഞ ഡിസംബര്‍ 24ന് ഹൃദയാഘാതമുണ്ടായതിനെത്തുടര്‍ന്നായിരുന്നു അന്ത്യം. മലയാള സിനിമ ഒ.ടി.ടിയില്‍ റീലിസ് ചെയ്തത് വിവാദത്തിന് വഴി തെളിച്ചിരുന്നു. ഇപ്പോള്‍ ഒ.ടി.ടി റിലീസിന് ചിത്രങ്ങള്‍ കാത്തു നില്‍ക്കുന്നു.

സംഗീതം, ഗാനം ഉള്‍പ്പെടെ അഞ്ച് പുരസ്‌കാരങ്ങളാണ് ചിത്രം നേടിയത്. തനിക്ക് കിട്ടിയ ഇരട്ട അവാര്‍ഡ് സംഗീത സംവിധായകന്‍ ജയചന്ദ്രന്‍ ഷാനവാസിന് സമര്‍പ്പിക്കുകയും ചെയ്തു.

പുതിയ സിനിമയുടെ തിരക്കഥ തയാറാക്കാന്‍ അട്ടപ്പാടിയില്‍ താമസിക്കുന്നതിനിടെയാണ് ഷാനവാസിനു ഹൃദയാഘാതമുണ്ടായത്. പൊന്നാനി നരണിപ്പുഴ സ്വദേശിയാണ്. പരാജിത, കരി എന്നീ സിനിമകളുടെ കഥ, തിരക്കഥ, സംവിധാനം എന്നിവയും നിര്‍വഹിച്ചിട്ടുണ്ട്. ഗോഡ്‌സ് ഓണ്‍ കണ്‍ട്രി, എസ്.എം.എസ്, ഡോര്‍ ടു ഡോര്‍ തുടങ്ങി പത്തിലേറെ ഹ്രസ്വ ചിത്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

 

Latest News