ഗാസിയാബാദ്- 14 വയസ്സുകാരായ ഇരട്ട സഹോദരങ്ങള്‍ യുപിയിലെ ഗാസിയാബാദിലെ 25 നില അപാര്‍ട്ട്‌മെന്റ് കെട്ടിടത്തില്‍ നിന്ന് താഴേക്ക് വീണു മരിച്ചു. സത്യനാരായണ്‍, സൂര്യനാരായണ്‍ എന്നിവര്‍ തല്‍ക്ഷണം മരിച്ചു. ഇവര്‍ എങ്ങനെയാണ് വീണതെന്ന് വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. ഇരുവരും ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായിരുന്നു. സിദ്ധാര്‍ത്ഥ് വിഹാറിലെ കെട്ടിടത്തില്‍ ശനിയാഴ്ച അര്‍ദ്ധരാത്രിയാണ് അപകടമുണ്ടായത്. ഈ സമയം കുട്ടികളുടെ അമ്മയും സഹോദരിയും വീട്ടിലുണ്ടായിരുന്നു. അച്ഛന്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കു വേണ്ടി മുംബൈയിലേക്ക് പോയതായിരുന്നു.






