ദോഹ- കോട്ടയം ജില്ലയിലെ പാമ്പാടി സ്വദേശി അനീഷ് ജോസഫ് പാറക്കല്‍ ( 39) ഖത്തറില്‍ നിര്യാതനായി. 13 വര്‍ഷമായി ദോഹയിലുള്ള അദ്ദേഹം ദുഖാന്‍ ബാങ്ക് ഐ.ടി. ഉദ്യോഗസ്ഥനായിരുന്നു.
സൈനോയാണ് ഭാര്യ. കൃപ ( 13 ) , നാഥന്‍ (11 ) എന്നിവര്‍ മക്കളാണ്.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സഹപ്രവര്‍ത്തകര്‍ അറിയിച്ചു.






