ഇടുക്കി : | കനത്ത മഴയിൽ ഇന്നലെ ഉരുൾപൊട്ടലുണ്ടായ കോട്ടയം കൂട്ടിക്കലിലും ഇടുക്കി കൊക്കയാറിലും രക്ഷാപ്രവർത്തനം തുടരുന്നു. കൂട്ടിക്കലിൽ ഇന്ന് അഞ്ച് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ കൂട്ടിക്കലിൽ ഉരുൾ പൊട്ടലിൽ മരിച്ചവരുടെ എണ്ണം എട്ടായി ഉയർന്നു
രക്ഷാ പ്രവർത്തനത്തിനായി 40 അംഗ സൈന്യമാണ് ഇവിടെ എത്തിയിട്ടുള്ളത്. കൂട്ടിക്കൽ മേഖലയിൽ വൻ നാശനഷ്ടമാണുണ്ടായിട്ടുള്ളത്. ഇടുക്കിയിലെ കൊക്കയാറിൽ രണ്ടിടങ്ങളിലായി എട്ട് പേരെയാണ് കാണാതായത്. ഇവർക്ക് വേണ്ടി ഇന്ന് രാവിലെ തന്നെ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കൊക്കയാറിൽ ഏഴു വീടുകൾ പൂർണമായി തകർന്നു.






