Sorry, you need to enable JavaScript to visit this website.

സ്ത്രീകളെ ഉപദ്രവിക്കുന്നത് ശീലമാക്കിയ  വിരുതന്‍ പോലീസ് പിടിയില്‍ 

ചെന്നൈ- നൂറിലധികം സ്ത്രീകളെ ഉപദ്രവിച്ച 21 കാരന്‍ ഒടുവില്‍ പോലീസ് പിടിയില്‍. ദിനേശ് കുമാര്‍ എന്ന യുവാവിനെയാണ് അറസ്റ്റ് ചെയ്തത്. ചെന്നൈയില്‍ നിന്നുമാണ് ഇയാള്‍ പിടിയിലായത്. ഇയാള്‍ കുറ്റം സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി.
ചെന്നൈ നോര്‍ത്ത് ജഗന്നാദ്ധന്‍ നഗറില്‍ വച്ച് സൈനികന്റെ മകളെ കയറിപ്പിടിച്ച സംഭവമാണ് ഇയാളെ കുടുക്കിയത്. ഇയാള്‍ രക്ഷപെട്ട ബൈക്കിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ അടക്കം പരാതിയില്‍ നല്‍കുകയും അതുപയോഗിച്ച് തപ്പിയാണ് വിവരങ്ങള്‍ കണ്ടെത്തിയത്. വൈകാതെ തന്നെ ഇയാള്‍ പോലീസ് വലയിലാകുകയും ചെയ്തു.
തമിഴ്‌നാട് സ്വദേശിയായ കുമാര്‍ കാറ്ററിങ് പഠനത്തിന് വേണ്ടി ദല്‍ഹിക്ക് പോകുകയായിരുന്നു. പിന്നീട്, കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഓണ്‍ലൈന്‍ ക്ലാസ് ആകുകയും നാട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.തുടര്‍ന്ന്, ചെന്നൈയിലെ എഗ്മോര്‍ പരിസരത്തുള്ള ഒരു ഹോട്ടലില്‍ ജോലി ചെയ്യാനും തുടങ്ങി. വൈകുന്നേരമോ അതിരാവിലെയോ ഒറ്റക്കുള്ള വഴികളില്‍ ഒറ്റയ്ക്ക് നടക്കുന്ന സ്ത്രീകളെയാണ് ഇയാള്‍ പ്രധാനമായും ലക്ഷ്യമിട്ടത്.
അറസ്റ്റിലായ സംഭവത്തില്‍ പോലീസ് വിശദീകരണം ഇങ്ങനെ, കഴിഞ്ഞ ദിവസം രാവിലെ പെണ്‍കുട്ടി തന്റെ അച്ഛനും സഹോദരിക്കുമൊപ്പം ഈ വഴിയിലൂടെ നടക്കുകയായിരുന്നു. ഈ സമയം, ജോലീക്കായി പോയ ദിനേശ് അവരുടെ പിന്നാലെ കൂടുകയുമായിരുന്നു.
ഇതിനിടെ, യുവതിയെ കയറി പിടിക്കുകയും ഇരുചക്രവാഹനത്തില്‍ രക്ഷപ്പെടുകയും ആയിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് ഇയാളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പക്ഷെ വാഹനത്തിന്റെ നമ്പര്‍ കുറിച്ചെടുക്കാന്‍ അദ്ദേഹം മറന്നില്ല. പിന്നീട്, അദ്ദേഹം പോലീസില്‍ പരാതി നല്‍കുകയും ചെയ്യുകയായിരുന്നു. പരാതി ലഭിച്ചയുടന്‍ പോലീസ് പ്രതിയെ പിടികൂടാനുള്ള നീക്കങ്ങള്‍ തുടങ്ങി. അവര്‍ ഇരുചക്ര വാഹന രജിസ്‌ട്രേഷന്‍ നമ്പര്‍ ട്രാക്ക് ചെയ്യുകയും സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തുകയും ചെയ്തു. അതിനിടെ ഒരു ഹോട്ടലിന്റെ ഉള്ളിലേക്ക് പ്രതികയറുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. തുടര്‍ന്ന്, ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ 100 ഓളം സ്ത്രീകളോട് താന്‍ മോശമായി പെരുമാറിയെന്ന് സമ്മതിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇയാള്‍ക്കെതിരെ എന്തെങ്കിലും കേസുകള്‍ നിലവിലുണ്ടോ എന്നറിയാന്‍ അയാളുടെ വിശദാംശങ്ങള്‍ മറ്റ് പോലീസ് സ്‌റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥരുമായി പങ്കുവെച്ചിട്ടുണ്ടെന്ന് അറിയിച്ചു.
 

Latest News