കൊല്ലം- കോട്ടയം, ഇടുക്കി ജില്ലകളിലെ പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് നാല് ബോട്ടുകളുമായി കൊല്ലത്തുനിന്ന് മത്സ്യത്തൊഴിലാളികള്‍ പുറപ്പെട്ടു. കരസേനയുടെ നാല്‍പതംഗം സംഘം കൂട്ടിക്കലില്‍ എത്തി. മേജര്‍ അബിന്‍പോളാണ് സംഘത്തെ നയിക്കുന്നത്. കനത്ത മഴമൂലം നദികളില്‍ വെള്ളം പൊങ്ങിയതിനാല്‍ നൂറുകണക്കിന് കുടുംബങ്ങളാണ് ഒറ്റപ്പെട്ടിരിക്കുന്നത്.
അടുത്ത മൂന്നു മണിക്കൂര്‍ തെക്കന്‍ ജില്ലകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പ് നല്‍കി.






