തിയറ്ററില്‍നിന്ന് ഇറങ്ങിയാലും ഒപ്പം പോരുന്ന കഥാപാത്രം, എല്ലാവര്‍ക്കും നന്ദി പറഞ്ഞ് ജയസൂര്യ

കൊച്ചി- മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടതിലും ചിത്രം ജൂറിയും ജനങ്ങളും അംഗീകരിച്ചതിലും സന്തോഷമുണ്ടെന്ന് ജയസൂര്യ പറഞ്ഞു. നല്ല സിനിമകള്‍ക്ക് മാത്രമേ നല്ല അഭിനേതാവിനെ കണ്ടെത്താന്‍ കഴിയൂ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അത്തരത്തില്‍ നല്ല സിനിമയായതിനാലാണ് തെരഞ്ഞെടുക്കപ്പെട്ടത്.
സിനിമ കഴിഞ്ഞ് ഇറങ്ങിയാലും ജനമനസില്‍ നില്‍ക്കുന്ന കഥാപാത്രമാണ് വെള്ളത്തിലെ മുരളിയേട്ടന്‍. മുഴുക്കുടിയനായ മുരളിയേട്ടന്‍ കുടിനിര്‍ത്തിക്കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായ മാറ്റമാണ് സിനിമ പറയുന്നത്. സിനിമ കണ്ട് പരിവര്‍ത്തനം സംഭവിച്ച നിരവധി പേര്‍ സമൂഹത്തിലുണ്ട്. എനിക്ക് ലഭിച്ച ആദ്യത്തെ അവാര്‍ഡ് അതാണ്. പൂര്‍ണ മദ്യപാനിയായ ആളെ എത്ര നന്നാക്കാന്‍ ശ്രമിച്ചാലും നന്നാവില്ല. അത് ആ വ്യക്തി തിരിച്ചറിയുന്ന നിമിഷം അയാളുടെ പുതിയ ജന്‍മം തടങ്ങും. അത്തരത്തില്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഉള്ളിലെ ഹീറോയെ തിരിച്ചറിഞ്ഞ വ്യക്തിയാണ് വെള്ളത്തിലെ മുരളി.
എല്ലാവരും പരസ്പരം മനസിലാക്കിയാണ് സിനിമ ചെയ്തിരിക്കുന്നത്. നിര്‍ദേശം നല്‍കാന്‍ പക്വമായ ഒരാളുണ്ടെങ്കില്‍ അവരില്‍ ഒരു മുരളി ഉണ്ട്. വെള്ളം കണ്ട് പോകാന്‍ കഴിയുന്ന ഒരു സിനമയല്ല. വെള്ളത്തിലെ കഥാപാത്രം എന്നും ഉള്ളിലുണ്ടാകും. അത്തരത്തിലുള്ള സിനിമകള്‍ എപ്പോഴും ഉണ്ടാകണമെന്നില്ല. വല്ലപ്പോഴുമാണ് അത് സംഭവിക്കുക. ഈ അവാര്‍ഡ്, ചിത്രത്തില്‍ കൂടെ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കുമായി സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

 

Latest News