Sorry, you need to enable JavaScript to visit this website.

മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച സിനിമ, ഹിമാലയന്‍ ചാരുത... കയറ്റത്തിന് കിട്ടിയ അവാര്‍ഡിന് പ്രത്യേകതകളേറെ

ഐഫോണ്‍ 10 എക്‌സ് ഉപയോഗിച്ച് ഹിമാലയന്‍ ചാരുത ഒപ്പിയെടുത്ത ചന്ദ്രു സെല്‍വരാജിനാണ് മികച്ച ഛായാഗ്രഹണത്തിലുള്ള കേരള സംസ്ഥാന ചലച്ചിത്ര  പുരസ്‌കാരം.

മഞ്ജു വാര്യരെ നായികയാക്കി സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത കയറ്റം എന്ന ചിത്രത്തിലൂടെയാണ് ചന്ദ്രു ഈ നേട്ടം സ്വന്തമാക്കിയത്. ഇതേ സിനിമയിലെ  കളര്‍ ഗ്രേഡിങ് മികവിന് ലിജു പ്രഭാകറിനും പുരസ്‌കാരം ലഭിച്ചു.

അപകടകരമായ ഹിമാലയന്‍ പര്‍വതപാതകളിലായിരുന്നു കയറ്റത്തിന്റെ ചിത്രീകരണം. ഒരു മൊബൈല്‍ ഫോണിലാണ് ചിത്രീകരണം എന്നതുള്‍പ്പെടെ നിരവധി പ്രത്യേകതകള്‍ നിറഞ്ഞതാണ് കയറ്റം. മഞ്ജുവാര്യര്‍ക്കൊപ്പം വേദ്, ഗൗരവ് രവീന്ദ്രന്‍ സുജിത് കോയിക്കല്‍, രതീഷ് ഈറ്റില്ലം, ദേവനാരായണന്‍, സോണിത് ചന്ദ്രന്‍, ആസ്ത ഗുപ്ത, അഷിത, നന്ദു, ഭൂപേന്ദ്ര ഖുറാന എന്നിവരും മറ്റു വേഷങ്ങളില്‍ എത്തുന്നു.

നിവ് ആര്‍ട്ട് മൂവീസ്, മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ ഷാജി മാത്യു, അരുണ മാത്യു, മഞ്ജു വാര്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

 

Latest News